ശക്തമായ മഴ; കോഴിക്കോട് മരം വീണ് വീട് തകർന്നു, ദമ്പതികൾക്ക് പരിക്ക്

OCTOBER 6, 2026, 8:04 AM

കോഴിക്കോട്: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് പ്ലാവും കമുകും വീണ് വീട് തകർന്നു.കാപ്പിയിൽ ഭാസ്‌കരന്റെ വീടാണ് തകർന്നത്.അപകടത്തിൽ ദമ്പതികൾക്ക് പരുക്കേറ്റിട്ടുണ്ട്.

പനങ്ങാട് കൈതച്ചാലിലാണ് അപകടം നടന്നത്.സംഭവത്തിൽ ഭാസ്‌ക്കരനും ഭാര്യ പ്രേമയ്ക്കും പരുക്കേറ്റു. തലക്കും കാലിനുമാണ് പരുക്കേറ്റത്.തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമ ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് അപകടമുണ്ടായത്. നിലവിൽ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, നാളെയും മറ്റന്നാളും മുന്നറിയിപ്പുകൾ ഇല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam