കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമത്തിന് ശ്രമിച്ചെന്ന കേസില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മൊഴി പുറത്ത്. കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്നാണ് വീണാ ജോര്‍ജിന്റെ മൊഴി.
ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ പരാതി. കഴിഞ്ഞ ദിവസമാണ് മന്ത്രി വിശദമായ മൊഴി നല്‍കിയത്. ഈ മൊഴിയിലാണ് പരാതിയില്‍ നിന്നും വിരുദ്ധമായ കാര്യങ്ങളുള്ളത്.
കേസില്‍ പൊലീസ് എടുത്ത എഫ്ഐആറിന് വിരുദ്ധമായായിരുന്നു പൊലീസുകാരും മൊഴി നല്‍കിയത്. കെഎസ്യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയത്.
ഗ്രേഡ് എസ്ഐ പ്രകാശ്, എസ്ഐ അനുരൂപ്, സിപിഒ അഖില്‍ എന്നിവരാണ് കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയത്.
ഫെബ്രുവരി 25നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
