'വെടിക്കെട്ടിന് പകരം സ്നേഹഭവനം'; പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കി പ്രശസ്തമായ കടമറ്റത്ത് വിശുദ്ധ ഗീവർഗീസ് പള്ളി

APRIL 28, 2026, 12:12 AM

കൊച്ചി: പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കി പ്രശസ്തമായ കടമറ്റത്ത് വിശുദ്ധ ഗീവർഗീസ് പള്ളി. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് മാതൃകാ പരമായ ഈ തീരുമാനം എടുത്തത്.

മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം അംഗീകരിച്ചാണ് വെടിക്കെട്ട് ഒഴിവാക്കിയത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്.

വെടിക്കെട്ടിന് പകരം സ്നേഹഭവനം നിർമ്മിച്ച് നൽകാനാണ് തീരുമാനം. പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവയ്ക്ക് പിന്നാലെ കടമറ്റം പള്ളിയും ഈ മാതൃകാപരമായ നടപടിയിലേക്ക് കടന്നതാണ് ശ്രദ്ധേയമാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam