ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനാണോ എന്ന് ഓർമയില്ലെന്ന് ഡോ. ഷാഹിത

FEBRUARY 20, 2026, 1:01 AM

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ  ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ  രംഗത്ത് വന്നിരുന്നു. 

 ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും  കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിൻസിപ്പലും വ്യക്തമാക്കിയത്.   നിലവിൽ എസ്എടി ആശുപത്രിയിലാണ് ഡോ. ഷാഹിത ജോലി ചെയ്യുന്നത്.  ഷാഹിതയുടെ വിശദീകരണവും ലഭ്യമായിട്ടുണ്ട്. 

ഡോ. ലളിതാംബികയല്ല, സർജറി ചെയ്തത് ഡോ. ഷാഹിതയെന്ന് വണ്ടാനം മെഡിക്കൽ കോളേജ്

vachakam
vachakam
vachakam

 ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നാണ് ഡോ. ഷാഹിത പറയുന്നത്.   കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താൻ ആയിരിക്കും സർജറി ചെയ്തിരിക്കുക.

ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണ് ഉള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോക്കോൾ പാലിക്കാനാകാറില്ല. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ ഏഷ്യാനെറ്റ്  പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam