'ആറുകോടി വരെ കിട്ടിയിട്ടുണ്ടാകും'; അഖില്‍ മാരാർ സ്ഥാനാര്‍ത്ഥിത്വത്തിന് പണം വാങ്ങിയെന്ന് ഷിയാസ് കരീം

APRIL 5, 2026, 1:44 AM

തൃക്കാക്കര: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷിയാസ് കരീം രംഗത്ത്.

അഖില്‍ മാരാര്‍ സ്ഥാനാര്‍ത്ഥിയായത് പണം വാങ്ങിയിട്ടാണെന്ന് ഷിയാസ് കരീം ആരോപിച്ചു. “പൈസ കിട്ടിയിട്ടുണ്ട്, അത് നൂറ് ശതമാനം ഉറപ്പാണ്. ആറുകോടി വരെ കിട്ടിയിട്ടുണ്ടാകും. ഇത് കാലം തെളിയിക്കും,” എന്നാണ് ഷിയാസ് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അഖില്‍ മാരാര്‍ സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും വിവാദങ്ങളിലൂടെ ഇടംപിടിച്ച വ്യക്തിയാണ്. തെരഞ്ഞെടുപ്പ് കാലത്തും വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടരുന്നതായി കാണാം.

vachakam
vachakam
vachakam

മുമ്പ് അഖില്‍ മാരാറും രമേഷ് പിഷാരടിയും തമ്മിലുണ്ടായ വാക്‌പോരിലും ഷിയാസ് പ്രതികരിച്ചിരുന്നു. പിഷാരടി പറഞ്ഞ കാര്യങ്ങളോട് താന്‍ യോജിക്കുന്നുവെന്നും, അഖില്‍ മാരാറിനെ കുറിച്ച് മുമ്പ് തന്നെ പലതും പറഞ്ഞിട്ടുണ്ടെന്നും ഷിയാസ് വ്യക്തമാക്കി.

തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് അഖില്‍ മാരാറിനെ കുറിച്ച് വലിയ പരിചയം ഇല്ലെന്നും, ബിഗ് ബോസ് ഷോയിലൂടെ ലഭിച്ച ജനപ്രീതി മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ഷിയാസ് വിമര്‍ശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam