വാടാനപ്പള്ളിയിലെ കിറ്റ് വിതരണം; ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും കസ്റ്റഡിയിൽ

APRIL 5, 2026, 5:15 AM

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തിൽ ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും കസ്റ്റഡിയിൽ. സംഭവത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നതോടെ സ്ഥലത്തെത്തിയ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ഇതിനുപിന്നാലെയാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപിയുടെ കിറ്റ് വിതരണം നടക്കുന്നെന്ന് അറിഞ്ഞതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനും എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥും സ്ഥലത്തെത്തിയിരുന്നു.

കീറ്റുകൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിന് മുന്നിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധിച്ചു. ഗോഡൗണിന് മുകളിൽ ബിജെപി നേതാവും നടനുമായ ദേവനും മറ്റ് നേതാക്കളും എത്തിയതോടെ പ്രവർത്തകർ പരസ്പരം പോർവിളിക്കുകയും, സംംഘർഷാവസ്ഥാ ഉണ്ടാകുകയും ചെയ്തു.

vachakam
vachakam
vachakam

ഇന്ന് രാവിലെയോടെയാണ് വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ വിതരണം ചെയ്യാൻായി എത്തിയ കിറ്റ് കണ്ടെത്തിയത്. 1500ലധികം കിറ്റുകളാണ് തയ്യാറാക്കി വച്ചിരുന്നത്.

കഴിഞ്ഞ ദിവസം  ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ബിജെപി നേതാവിൻ്റെ നിർദേശ പ്രകാരം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 100ലധികം കിറ്റുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങിയെന്നും ബിമൽ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam