ഡോ. ലളിതാംബികയല്ല, സർജറി ചെയ്തത് ഡോ. ഷാഹിതയെന്ന് വണ്ടാനം മെഡിക്കൽ കോളേജ് 

FEBRUARY 20, 2026, 12:01 AM

ആലപ്പുഴ:  ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ  രംഗത്ത്.  

ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും  കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിൻസിപ്പലും വ്യക്തമാക്കി. 

 വിഷയം ഗൗരവമായി തന്നെ എടുക്കുകയാണ്. സർജറി നടന്നത് കോവിഡ് സമയത്താണ്. 10.05.2021ലാണ് ആദ്യ ചികിത്സ നടത്തിയത്. പിന്നീട് 12.05.2021ൽ സർജറി നടന്നു. 15-ാം തിയ്യതി ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തിരമായി റിപ്പോർട്ട് നൽകും.

vachakam
vachakam
vachakam

സർജറിക്ക് നേതൃത്വം നൽകിയത് ഡോക്ടർ ഷാഹിതയാണ്. അവരിപ്പോൾ സർവീസിൽ ഉണ്ട്.  വിഷയം പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്. അവരാണ് പിന്നീട് വരാമെന്ന് പറഞ്ഞത്.

കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും സർജറിക്ക് മുൻപും പിൻപും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമത് നടന്നത് വലിയ സർജറിയാണ്. ഉപകരണം അകത്ത് ഉണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഗയ്ഡ് ലൈൻ അനുസരിച്ച് സർജറി ചെയ്യുന്നതിനുള്ള ആളുകൾ ഇല്ലായിരുന്നു. ഫംഗ്ഷൻ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഡോ ഷാഹിത ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്നും വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam