"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

APRIL 5, 2026, 5:41 AM

ആലപ്പുഴ: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ ശക്തികളുമായി ചേർന്ന് വോട്ട് കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

2021-ൽ ബിജെപിയുമായി ഉണ്ടാക്കിയ അതേ 'ഡീൽ' ഇത്തവണയും ആവർത്തിക്കുകയാണെന്നും, അധികാരം നിലനിർത്താൻ ഏത് 'ചെറ്റത്തരവും' കാണിക്കാൻ മുഖ്യമന്ത്രി മടിക്കില്ലെന്നും ചെന്നിത്തല ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സിപിഎം ഇത്തവണ എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് പ്രചാരണം നടത്തുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. "അഭിമന്യുവിനെ കൊന്നവരെയാണ് പിണറായി ഇപ്പോൾ കൂട്ടുപിടിക്കുന്നത്. ആ അമ്മയുടെ കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. രണ്ട് വോട്ടിനുവേണ്ടി ഇത്രയും അധപതിക്കാൻ എങ്ങനെ കഴിയുന്നു?" എന്ന് അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവരും കേരളത്തിൽ ഭരണം നിലനിർത്താൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള രഹസ്യ ധാരണയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വന്റി-20 പാർട്ടിക്ക് അധിക സീറ്റുകൾ നൽകിയത് ഈ ഡീലിന്റെ ഭാഗമാണെന്ന് ചെന്നിത്തല ആരോപിച്ചു. ജനങ്ങൾക്ക് അറിയാത്ത സ്ഥാനാർത്ഥികളെ നിർത്തി വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമം.

കഴിഞ്ഞ പത്തുവർഷം കേരളത്തിന്റെ ഇരുണ്ട കാലമായിരുന്നുവെന്നും ഒരു വൻകിട പദ്ധതി പോലും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു. വികസനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam