കാസർഗോഡ് വിവാദം: വീണ്ടും വിവാദ പ്രസംഗവുമായി വനിതാ ലീഗ് നേതാവ് 

APRIL 5, 2026, 4:53 AM

കാസർഗോഡ്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം ചർച്ചയാകുന്നതിനിടെ യുഡിഎഫിന് തിരിച്ചടിയായി കാസർഗോട്ടെ വനിതാ ലീഗ് നേതാവിന്റെ പ്രസംഗം. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന നടത്തിയ പരാമർശങ്ങളാണ് ചര്‍ച്ചയാകുന്നത്.

മൊഗ്രാൽ പുത്തൂരിലെ ഒരു രാഷ്ട്രീയ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. “ഒന്നിച്ച് നിൽക്കാത്ത ഒരു സമുദായത്തെയും അല്ലാഹു പിന്തുണക്കില്ല. ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാൽ മാത്രമേ നേട്ടങ്ങൾ കൈവരിക്കാനാവൂ” എന്നാണ് ആയിഷ ഫർസാന പറഞ്ഞത്.

ഇതിന് മുമ്പ് കാസർഗോഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഷാനവാസ് പാദൂർനെതിരെയും ആയിഷ ഫർസാന വിവാദ പരാമർശം നടത്തിയിരുന്നു. “കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ” എന്നാണ് പ്രസംഗത്തിൽ പരാമർശിച്ചത്.

vachakam
vachakam
vachakam

ഈ വിഷയത്തിൽ പ്രതികരിച്ച ഷാനവാസ് പാദൂർ, മണ്ഡലം പിടിക്കാൻ മതം ഉപയോഗിക്കുന്നതാണെന്നാരോപിച്ചു. മതം പറഞ്ഞ് തന്നെ മുസ്ലിം സമൂഹത്തിൽ അവിശ്വാസിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച പ്രസ്താവനകളാണെന്ന് ആരോപിച്ച് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായും ഷാനവാസ് പാദൂർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam