വയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് ഉടൻ നീക്കാൻ നിർദേശം; അനുസരിക്കാത്ത പക്ഷം നടപടിയെന്ന് മന്ത്രി ടി. സിദ്ദിഖ്

JULY 7, 2026, 10:27 PM

കൽപ്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ട്. വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

നിർമാണ പ്രവർത്തനങ്ങൾക്കുശേഷം സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടൻ നീക്കം ചെയ്യണമെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കലിനോട് നിർദേശിച്ചതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

മണ്ണ് നീക്കം ചെയ്യാതെ തുടരുകയാണെങ്കിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായതുപോലുള്ള വലിയ അപകടസാധ്യത ഉണ്ടാകുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിർദേശം പാലിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ നിർമാണ സ്ഥലങ്ങളിൽ മണ്ണ് കൂട്ടിയിടുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam