എയർ ഇന്ത്യയിൽ ലഹരി പരിശോധന; രണ്ട് പൈലറ്റുമാർ കൂടി പരിശോധനാഫലത്തിൽ കുടുങ്ങി

AUGUST 17, 2026, 3:14 AM

ഡൽഹി: എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി ലഹരി പരിശോധനയിൽ പോസിറ്റീവായതായി റിപ്പോർട്ട്. ഇരുവരുടെയും അന്തിമ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഫലം ലഭിക്കുന്നതുവരെ പൈലറ്റുമാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിന് പിന്നാലെയാണ് പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ലഹരി പരിശോധന കർശനമാക്കിയത്. പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (SOP) ഭാഗമായി എയർ ഇന്ത്യയിലെ എല്ലാ പൈലറ്റുമാരോടും പരിശോധനയ്ക്ക് വിധേയരാകാൻ നിർദേശം നൽകിയിരുന്നു.

ഇതുവരെ 300ലേറെ പൈലറ്റുമാർ പരിശോധന പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് രണ്ട് പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവായതായി വിവരം പുറത്തുവരുന്നത്. എന്നാൽ അന്തിമ പരിശോധനാഫലം ലഭിച്ച ശേഷമേ ഇവർക്കെതിരായ തുടർനടപടികളിൽ വ്യക്തതയുണ്ടാകൂ.

vachakam
vachakam
vachakam

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന് വിമാനം നിലത്തിറക്കിയശേഷം നടത്തിയ രണ്ട് ലഹരി പരിശോധനകളിലും പോസിറ്റീവ് ഫലമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതായും സൂചനയുണ്ട്. പൈലറ്റ് മുമ്പ് 'പോട്ട്' ഉപയോഗിച്ചിരുന്നതായി വിമാനത്തിലെ ഒരു ക്യാബിൻ ക്രൂ അംഗം പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഓഗസ്റ്റ് നാലിനാണ് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI2379 എയർബസ് A320 വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിച്ചത്. സംഭവത്തിൽ 20 യാത്രക്കാർക്കും മൂന്ന് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു.

വിമാനത്തിലുണ്ടായ സംഭവത്തിൽ വ്യോമയാന മന്ത്രാലയവും വിശദമായ അന്വേഷണം നടത്തിവരികയാണ്. പുതിയ പരിശോധനാ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയിലെ കൂടുതൽ പൈലറ്റുമാരുടെ പരിശോധനാഫലങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam