ശൈശവ വിവാഹ വിവാദം: ‘പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു’എന്ന് ഉസ്താദ് റഹ്മത്തുള്ള

APRIL 27, 2026, 1:16 AM

കാസർഗോഡ്: പടന്നയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മഹല്ല് സെക്രട്ടറിയെതിരെ ആരോപണവുമായി അഴിക്കാൽ ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള രംഗത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് നടത്തുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലായിരുന്നുവെന്നും റഹ്മത്തുള്ള വ്യക്തമാക്കി.

അതേസമയം മഹല്ല് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് നിക്കാഹ് നടത്താൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. താൻ ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും റഹ്മത്തുള്ള കൂട്ടിച്ചേർത്തു.

എന്നാൽ ശൈശവ വിവാഹം നടന്നെന്ന പരാതിയിൽ വരനുൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസ് എടുത്തിട്ടുണ്ട്. എടച്ചാക്കൈ സ്വദേശിയായ വരൻ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പി. കെ. താജുദ്ദീൻ, ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam