ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്കായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധസമിതിയിൽ നിന്ന് കേരളത്തിൻ്റെ പ്രതിനിധിയെ കേന്ദ്രം നീക്കി. ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്ധ സമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്ധനെ ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ നീക്കിയത്.
അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്കായി സുപ്രീംകോടതിയുടെ സമിതിയിൽ നിന്നാണ് കേരളാ പ്രതിനിധി കേന്ദ്ര ജലകമ്മീഷൻ റിട്ട. ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി നീക്കിയത്. ഇദ്ദേഹത്തിനുപകരം ഐഐടി റൂർക്കിയിലെ ഇൻ്റർ നാഷണൽ സെൻ്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16ന് പുതിയ ഉത്തരവിറക്കി.
എന്നാൽ ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിട്ടില്ലെന്നായിരുന്നു. എന്നാൽ വിദഗ്ധ സമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ മുൻ സി.എം.ഡി. ബൽരാജ് ജോഷിയാണ് ചെയർമാൻ.
2022-ലെ സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയാണ് സമഗ്ര സുരക്ഷാപരിശോധനയ്ക്ക് തമിഴ്നാടും കേരളവും നിർദേശിച്ച അണക്കെട്ട് വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്. ഇതിലേക്കാണ് കേരളം ടി.കെ. ശിവരാജനെ നിർദേശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
