തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസവുമായി ബജറ്റ്. സ്വകാര്യ മേഖലയിലെ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
യാത്രക്കാരുടെ കുറവും വരുമാന ഇടിവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ പിന്തുണയ്ക്കുന്നതിനായാണ് ഈ തീരുമാനം. നികുതി ഇളവ് ബസ് ഉടമകൾക്കും തൊഴിലാളികൾക്കും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കേരളത്തിൽ കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ രജിസ്റ്റർ ചെയ്യുന്നതിനും അന്തർസംസ്ഥാന യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസ്റ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും. നിലവിൽ ടൂറിസ്റ്റ് ബസുകളിൽ ഒരു സീറ്റിന് 2,000 രൂപയായി ഈടാക്കുന്ന നികുതി 900 രൂപയായി കുറയ്ക്കും.
സ്ലീപ്പർ ബസുകൾക്കും വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ലീപ്പർ ബസുകളിലെ ഒരു സീറ്റിന് നിലവിലുള്ള 3,000 രൂപ നികുതി 1,500 രൂപയായി കുറയ്ക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
