കൊച്ചി: തൃശ്ശൂർ പൂരം വെടിക്കെട്ട് നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടിനും സാമഗ്രികളുടെ നിർമാണത്തിലും റോബോട്ടുകളെ ഉൾപ്പെടുത്തണമെന്ന് ബെറ്റർ കൊച്ചി സംഘടന ആവശ്യപ്പെട്ടു.നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരമ്പരാഗത രീതികളിലാണ് നിർമാണം നടക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
റോബോട്ടുകളും മറ്റ് ഓട്ടോമേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചാൽ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം കൂടുതൽ സുരക്ഷിതവും എളുപ്പവുമാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കലാപരമായും വൈവിധ്യമാർന്ന രീതിയിലും വെടിക്കെട്ടുകൾ രൂപകല്പന ചെയ്യാനാകുമെന്നും ബെറ്റർ കൊച്ചി പ്രസിഡന്റ് എസ്. ഗോപകുമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
