'കേരളം' തെറ്റിച്ചെഴുതി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ട്രോളോട് ട്രോൾ !

JULY 3, 2026, 9:21 AM

കൊച്ചി: കളമശ്ശേരി കിൻഫ്ര പാർക്കിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമ്മിറ്റ് വേദിയിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സംഭവിച്ച അക്ഷരത്തെറ്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വൈറലാകുന്നു. സമ്മിറ്റ് വേദിയിൽ സ്ഥാപിച്ചിരുന്ന ഡിജിറ്റൽ ബോർഡിൽ 'കേരളം' എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോഴാണ് മന്ത്രിക്ക് ഗുരുതരമായ അക്ഷരത്തെറ്റ് സംഭവിച്ചത്.

'വെറൈറ്റി മീഡിയ' പങ്കുവെച്ച വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. വേദിയിലെത്തിയ മന്ത്രി ബോർഡിൽ ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങുമ്പോൾ, പുറകിൽ നിന്നിരുന്ന മറ്റൊരാൾ 'കേരളം' എന്ന് എഴുതാൻ പറഞ്ഞു കൊടുക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം.

എന്നാൽ ഇത് കേട്ട മന്ത്രി 'Kerala' അല്ലെങ്കിൽ 'Keralam' എന്ന് എഴുതുന്നതിന് പകരം 'Kaaralam' എന്നാണ് ബോർഡിൽ രേഖപ്പെടുത്തിയത്. അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തിരുത്താൻ നിൽക്കാതെ മന്ത്രി ഒപ്പിടുകയും ചെയ്തു.

vachakam
vachakam
vachakam

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന ഉന്നതതല സമ്മിറ്റിന്റെ വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ പേര് തന്നെ വ്യവസായ മന്ത്രി തെറ്റായി എഴുതിയത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സൈബറിടങ്ങളിൽ കടുത്ത ആയുധമാക്കിയിരിക്കുകയാണ്.

സിപിഎം, ബിജെപി അനുകൂല പ്രൊഫൈലുകൾ അതിരൂക്ഷമായ ട്രോളുകളും പരിഹാസങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഐടി-വ്യവസായ മേഖല നയിക്കുന്ന മന്ത്രിക്ക് അടിസ്ഥാനപരമായ അക്ഷരവിന്യാസം പോലും അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam