കൊച്ചി: കരളും വൃക്കയും ഒരേസമയം മാറ്റിവെയ്ക്കുന്ന അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടയമ്പാടി സ്വദേശിനി വിജയലക്ഷ്മി (25) യാത്രയായി. ജീവന്‍ നിലനിര്‍ത്താനായി കുടുംബം സര്‍വ്വ സ്വത്തും വിറ്റുപെറുക്കി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മരണം വിജയലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലായിരുന്നു അന്ത്യം.
കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോളജുകള്‍ ഈ സങ്കീര്‍ണ്ണ ശസ്ത്രക്രിയ ഏറ്റെടുക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ മണിപ്പാല്‍ മെഡിക്കല്‍ കോളജിലായിരുന്നു വിജയലക്ഷ്മിയുടെ ചികിത്സ നടന്നത്. ഏകദേശം 50 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് മാത്രമായി ചിലവായത്. ചികിത്സാ സഹായ സമിതി സമാഹരിച്ച 35 ലക്ഷം രൂപയുമായി അമ്മ കമല ആശുപത്രി അധികൃതരെ സമീപിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്ക് വഴിതെളിഞ്ഞത്.
തുടര്‍ചികിത്സയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനായി കുടുംബത്തിന് തങ്ങളുടെ ഏക ആശ്രയമായ വീടുപോലും വില്‍ക്കേണ്ടി വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് വര്‍ഷത്തോളം വിജയലക്ഷ്മിയുടെ ജീവന്‍ നിലനിര്‍ത്താനായെങ്കിലും ഒടുവില്‍ മരണം കവരുകയായിരുന്നു. വടയമ്പാടി തറയില്‍ വിജയന്റെയും കമലയുടെയും മകളാണ്. സഹോദരന്‍: വിവേക്. സംസ്‌കാരം ഇന്ന് രാവിലെ 11-ന് വടയമ്പാടി പൊതുശ്മശാനത്തില്‍ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
