ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ മുന്നേറ്റത്തിന് ഒരുങ്ങി നടൻ വിജയ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ തമിഴ്നാട്ടിലുടനീളം കാൽ നടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി.
തമിഴ്നാട്ടിലെ 100 നിയമസഭാ മണ്ഡലങ്ങളിൽ വിജയ് പാർട്ടി പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങളെ നേരിട്ട് കാണുന്ന രീതിയിലായിരിക്കും വിജയുടെ യാത്ര.
ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടൻ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ നാല് സോണൽ സമ്മേളനങ്ങളും പാർട്ടി നടത്തും.
ട്രിച്ചിയിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്