ഹൈദരാബാദ്: റംസാന്‍ മാസത്തില്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള മുസ്ലീം ജീവനക്കാര്‍ക്ക് പതിവിലും ഒരു മണിക്കൂര്‍ നേരത്തെ വീട്ടില്‍ പോകാന്‍ തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കി. 2025 മാര്‍ച്ച് 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം, 2025 മാര്‍ച്ച് 31 വരെ തുടരും. പ്രത്യേക നിയമപ്രകാരം മുസ്ലീം ജീവനക്കാര്‍ക്ക് വൈകുന്നേരം 5.00 മണിക്ക് പകരം 4.00 മണിക്ക് വീട്ടിലേക്ക് പോകാം.
പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന ഇളവ്, അധ്യാപകര്‍, കരാര്‍, ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ മുസ്ലീം ജീവനക്കാര്‍ക്കും ബാധകമാണ്. റംസാന്‍ വ്രതാനുഷ്ഠാനത്തില്‍ ജീവനക്കാരെ അവരുടെ മതപരമായ കര്‍ത്തവ്യങ്ങളും പ്രാര്‍ത്ഥനകളും പാലിക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ നീക്കം.
രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ തീരുമാനത്തെ ബിജെപി വിമര്‍ശിച്ചു. തെലങ്കാന സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. മുസ്ലീം വോട്ടുകളെ ആശ്രയിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം നേടിയതെന്നും പ്രീണന രാഷ്ട്രീയത്തെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നും ബിജെപി എംഎല്‍എ ടി രാജ സിംഗ് കുറ്റപ്പെടുത്തി. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കണമെന്നും അല്ലെങ്കില്‍ ആര്‍ക്കും നല്‍കരുതെന്നും ഈ തീരുമാനം മതപരമായ ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും സിംഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്