ഡൽഹി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്ത്.
എന്തുതരം പരാമർശമാണ് നടത്തിയത് എന്നാണ് കോടതി പ്രധാനമായും ചോദിച്ചത്. അപലപനീയമായ പെരുമാറ്റം എന്നും മാതാപിതാക്കളെ അപമാനിച്ചു എന്നും മനസിലെ വൃത്തികേടാണ് പുറത്തുവന്നത് എന്നും കോടതി വ്യക്തമാക്കി.
എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്നും കോടതി ചോദിച്ചു. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്.സമൂഹത്തെ നിസാരമായി കാണരുത്.നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്