ബെംഗളൂരു: സോണിയ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി ജഗ്ഗ റെഡ്ഡി.
59 വർഷമായി സോണിയ ഗാന്ധി ഇന്ത്യയുടെ മരുമകളായിട്ട്, ഇത്രയും കാലം കഴിഞ്ഞിട്ടും അവരെ ആക്രമിക്കുന്നത് തുടരുന്ന ബിജെപിയുടെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയെന്നും റെഡ്ഡി പറഞ്ഞു. ഗാന്ധി കുടുംബം ചെയ്ത നല്ല കാര്യങ്ങൾ അവഗണിച്ച് അപകീർത്തിപ്പെടുത്താൻ ബിജെപി ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത ബിജെപിയാണ് സ്വാതന്ത്യത്തിനായി പോരാടിയ ഒരു കുടുംബത്തെ അപമാനിക്കുന്നത്. നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ രക്ഷിതാക്കളോട് ചോദിച്ചാൽ അവർ പോലും ഗാന്ധി കുടുംബത്തിന്റെ മഹത്വം അംഗീകരിക്കുന്നുണ്ടാകുമെന്നും റെഡ്ഡി വ്യക്തമാക്കി.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ഏഴ് വർഷം ഏകാന്ത ജീവിതം നയിച്ച അവർ രാഷ്ട്രീയത്തിലേക്ക് വന്നത് ജനത്തിന് അവരുടെ സാന്നിധ്യം ആവശ്യം വന്നതോടെയാണ്. വലിയ പിന്തുണ ലഭിച്ചിട്ടും അവർ പ്രധാനമന്ത്രി പദം സ്വീകരിച്ചില്ല, അതാണ് ത്യാഗം. രാഹുൽ ഗാന്ധി പോലും പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചതാണ്. ബിജെപിയിൽ ആര് ചെയ്യും അത്തരമൊരു ത്യാഗമെന്നും റെഡ്ഡി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്