ദില്ലി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ഗായകന്റെ മരണം നടന്ന് മൂന്നു മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം, 3500 ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും 300 സാക്ഷിമൊഴികളും മറ്റു ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്നതായാണ് സൂചന.സുബീൻ ഗാർഗിന്റെ മരണം കൊലപാതകം എന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകി ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. സുബീൻ ഗാർഗിന്റെ മാനേജറും പരിപാടി സംഘാടകനും ബന്ധുവും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് കുറ്റപത്രം എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
