2018ലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മോചിതനായി. കേസ് സുപ്രീം കോടതി റദ്ദാക്കി. ഡികെ ശിവകുമാറിന് പുറമെ സച്ചിൻ നാരായൺ, സുനിൽ ശർമ്മ, ആഞ്ജനേയ ഹനുമന്തരായ, രാജേന്ദ്ര എൻ എന്നിവരാണ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിട്ടത്.
2017ല്‍ ഐടി ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ നല്‍കിയ പരാതിയിലായിരുന്നു ഇ ഡി നടപടി. 2017ല്‍ ശിവകുമാറുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക തിരച്ചില്‍ നടന്നിരുന്നു. ഏകദേശം 300 കോടി രൂപയോളം തിരച്ചിലില്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് ശിവകുമാർ ആരോപിച്ചു.
ഇഡിയുടെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ 2019ൽ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ശിവകുമാർ സുപ്രീം കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്