ന്യൂഡെല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡെല്‍ഹി മുന്‍ മന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ സത്യേന്ദര്‍ ജെയിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കി.
ജെയിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് വ്യാജ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് എഎപി നേതാവിനെ പ്രതിയാക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് കോടതിയില്‍ കേസ് തുടരാന്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ സെക്ഷന്‍ 218 പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ രാഷ്ട്രപതിയുടെ അനുമതി തേടിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അപേക്ഷ അനുവദിക്കുന്നതിന് മതിയായ തെളിവുകള്‍ രാഷ്ട്രപതി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജെയ്നെതിരെ കേസ് ഫയല്‍ ചെയ്യുകയും 2022 മെയ് മാസത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ സമയത്ത്, ഡെല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ജെയിന്‍ വഹിച്ചിരുന്നു.
ജെയിന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ജെയിനും മറ്റുള്ളവരും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) 2017 ഓഗസ്റ്റില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കേസ് ഉണ്ടായത്. ജെയിനിന്റെ ആസ്തി ഏകദേശം 1.47 കോടി രൂപയാണെന്നും 2015-17 കാലയളവില്‍ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാനത്തേക്കാള്‍ ഏകദേശം 217 ശതമാനം കൂടുതലാണിതെന്നും സിബിഐ പറയുന്നു.
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്‍ പൊതുപ്രവര്‍ത്തകനായിരിക്കെ, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഹവാല ഓപ്പറേറ്റര്‍മാര്‍ വഴി പണം കൈമാറ്റം ചെയ്തതിന് പകരമായി വ്യാജ കമ്പനികളില്‍ നിന്ന് 4.81 കോടി രൂപ കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്