നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കും; ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച  പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

JUNE 4, 2026, 10:21 PM

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച  പ്രധാനമന്ത്രി എന്ന റെക്കോർഡ് ജൂൺ 10-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമാകും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ആറ് പതിറ്റാണ്ടിലേറെക്കാലം തകരാതെ നിന്ന റെക്കോർഡാണ് നരേന്ദ്ര മോദി മറികടക്കാൻ പോകുന്നത്.

നെഹ്‌റുവിന്റെ 4398 ദിനങ്ങൾ; മോദി 4399-ലേക്ക്

2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വരുന്ന ജൂൺ 10 തികയുന്നതോടെ അദ്ദേഹം തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കും.

vachakam
vachakam
vachakam

ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ൽ അന്തരിക്കുന്നത് വരെ തുടർച്ചയായി 4,398 ദിവസങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് ഇതിലൂടെ പഴങ്കഥയാകുന്നത്. നേരത്തെ 2025 ജൂലൈ 25-ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവും (4,077 ദിവസങ്ങൾ) മോദി മറികടന്നിരുന്നു.

നെഹ്‌റു ഇന്ത്യയെ നയിച്ചിരുന്ന പ്രാരംഭ വർഷങ്ങളിൽ രാജ്യത്തെ ജനസംഖ്യ വെറും 34 കോടിയായിരുന്നു. എന്നാൽ 2014-ൽ മോദി അധികാരം ഏൽക്കുമ്പോൾ അത് 131 കോടിയായും, നിലവിൽ 2026-ൽ അത് 146 കോടിയിലധികമായും ഉയർന്നു കഴിഞ്ഞു.

നെഹ്‌റുവിന്റെ കാലത്ത് കോൺഗ്രസിന് മാത്രമായിരുന്നു രാജ്യത്ത് മേധാവിത്വം. 1952-ലെ തിരഞ്ഞെടുപ്പിൽ 489-ൽ 364 സീറ്റുകളും കോൺഗ്രസ് നേടിയിരുന്നു. എന്നാൽ പ്രാദേശിക പാർട്ടികളും സഖ്യകക്ഷി രാഷ്ട്രീയവും ശക്തമായ കടുത്ത മത്സരമുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് മോദി ഭരണം നടത്തുന്നത്.

vachakam
vachakam
vachakam

 ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 53 രാഷ്ട്രീയ പാർട്ടികളും 17 കോടി വോട്ടർമാരുമാണ് ഉണ്ടായിരുന്നതെങ്കിൽ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് 744 പാർട്ടികളും 83 കോടിയിലധികം വോട്ടർമാരുമായി വിപുലീകരിക്കപ്പെട്ടു.സ്വകാര്യ ടെലിവിഷൻ ചാനലുകളോ സോഷ്യൽ മീഡിയയോ ഇല്ലാതിരുന്ന കാലത്താണ് നെഹ്‌റു ഭരിച്ചതെങ്കിൽ, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വാർത്താ ചാനലുകളുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും കടുത്ത നിരീക്ഷണത്തിലാണ് മോദി ഭരണം തുടരുന്നത്.

കോൺഗ്രസ് ഇതര പാർട്ടിയിൽ നിന്ന് തുടർച്ചയായി രണ്ട് തവണ പൂർണ്ണ ഭൂരിപക്ഷത്തോടെ ഭരണം പൂർത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. കൂടാതെ നെഹ്‌റുവിന് ശേഷം ഭരണത്തിലിരുന്ന് തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കുന്ന ആദ്യ നേതാവെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam