ജാൻസി: ഉത്തർപ്രദേശിൽ 27 കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പൊലീസ്. മരിച്ച യുവതിയുടെ നാല് വയസുകാരിയായ മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രത്തിലെ ദുരൂഹത കാരണം ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് സൊണാലിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് ഇവരുടെ നാല് വയസുകാരിയായ മകൾ ദർശിത വരച്ച ചിത്രം പോലീസ് കണ്ടെത്തിയത്.
ഒരു സ്ത്രീയെയും അവരെ ഉപദ്രവിക്കുന്ന ഒരാളെയുമാണ് കുട്ടി നോട്ട്ബുക്കിൽ വരച്ചത്. ഇത് കൂടാതെ പപ്പ മമ്മിയെ കൊലപ്പെടുത്തിയെന്നും കൊല്ലുമെന്ന് പറഞ്ഞതായും കുട്ടി പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർത്തതാകാമെന്ന സംശയത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്