ദിസ്പൂര്‍: അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകള്‍ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സ്വദേശികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണം, രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കരുത്, കുട്ടികളെ മദ്രസയില്‍ പഠിപ്പിക്കാന്‍ അയക്കരുത് തുടങ്ങിയവയാണ് നിബന്ധനകള്‍.
മദ്രസയില്‍ പഠിപ്പിക്കാന്‍ അയക്കുന്നതിന് പകരം ഡോക്ടര്‍മാരും എഞ്ചിയര്‍മാരുമാക്കാന്‍ പഠിപ്പിക്കണം, പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കണം, പിതാവിന്റെ സ്വത്തില്‍ അവകാശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹുഭാര്യത്വം അസമീസ് സംസ്‌കാരമല്ല. ആ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറായാലേ അവരെ അസമീസ് പൗരന്മാരായി അംഗീകരിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്