ബാര്‍മര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നുവീണു. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റിന് സുരക്ഷിതമായി പുറത്തുചാടി രക്ഷപെട്ടു.
ബാര്‍മര്‍ സെക്ടറിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പരിശീലന പറക്കല്‍ നടത്തിയ യുദ്ധവിമാനം, ബാര്‍മറിലെ ഉത്തര്‍ലായ്ക്ക് സമീപമുള്ള ജനവാസമില്ലാത്ത സ്ഥലത്ത് ഇടിച്ചിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ വിമാനം പൊട്ടിത്തെറിച്ചു.
'ബാര്‍മര്‍ സെക്ടറില്‍ ഒരു പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ, ഐഎഎഫ് മിഗ്29 ഒരു നിര്‍ണായക സാങ്കേതിക തടസ്സം നേരിട്ടു. പൈലറ്റ് സുരക്ഷിതനാണ്. ജീവനോ സ്വത്തുക്കള്‍ക്കോ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,' വ്യോമസേന എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
അപകട കാരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന അറിയിച്ചു.
ബാര്‍മര്‍ ജില്ലാ കളക്ടര്‍ നിശാന്ത് ജെയിന്‍, പോലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ, മറ്റ് ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്