ബംഗളൂരു: ബന്നാര്‍ ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടയിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച അര്‍ഷ് നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പിഎം ബഷീറിന്റെ മകനാണ്. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയുമാണ്. യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്