ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം മികച്ച വിജയം കൈവരിക്കുമെന്നും ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കുമെന്നും സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി.
2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യം പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ പരാജയമായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്നും, എന്നാൽ ഇടതുപക്ഷ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രാഷ്ട്രീയ സാഹചര്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ബംഗാളിൽ പാർട്ടി തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എതിരെ മതന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരെ നിന്ന ന്യൂനപക്ഷങ്ങൾ പോലും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. കേരളത്തിൽ നിലവിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും, യു.ഡി.എഫിന്റേത് രാഷ്ട്രീയമായ ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
