നാസിക്: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്ദമായി മാറുമെന്നും അവരെ സംരക്ഷിക്കാൻ നയങ്ങൾ രൂപീകരിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കർഷകർക്കുള്ള കടം എഴുതിത്തള്ളല്‍, കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വിള ഇൻഷുറൻസ് പദ്ധതി പുനഃക്രമീകരിക്കല്‍, കയറ്റുമതി ഇറക്കുമതി നയങ്ങള്‍ രൂപീകരിക്കുമ്ബോള്‍ വിളകളുടെ വില സംരക്ഷിക്കല്‍ എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്തു.
മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമാക്കി വന്‍ വാഗ്ദാനങ്ങളും രാഹുല്‍ നടത്തിയിരുന്നു. ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗ്യാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്