ചെന്നൈ: ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും
ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് നിർദേശിക്കും. എം പി മാരുടെ കോർ കമ്മിറ്റി രൂപീകരിക്കാനും പാർലമെന്റിൽ കേന്ദ്ര നീക്കത്തെ ചെറുക്കാനും യോഗത്തിൽ തീരുമാനിച്ചു.
ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. മണ്ഡലപുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് എം കെ സ്റ്റാലിൻ വിളിച്ചയോഗത്തിന്റെ ആവശ്യം.
മണ്ഡല പുനർനിർണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിർക്കുന്നതെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനങ്ങൾ ഒന്നിച്ചു വളർന്നാലേ ഫെഡറലിസം നടപ്പാകൂ. മണ്ഡലപുനർനിർണായത്തിന് എതിരല്ല. പക്ഷെ നടപടി ഏകപക്ഷീയം ആകാൻ പാടില്ല. നിലവിലെ സ്ഥിതിയിൽ തസ്മിഴ്നാട്ടിന് എട്ട് സീറ്റ് നഷ്ടമാകുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.
മണ്ഡല പുനർ നിർണയം ഡെമോക്ലീസിന്റെ വാൾ പോലെ ഭീഷണി ഉയർത്തുന്നുവെന്ന് പിണറായി പറഞ്ഞു,. കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിത്. വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമമാണിത്.കേന്ദ്രസർക്കാർ ചരിത്രത്തിൽ നിന്ന് പഠിക്കണം.ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്. വൈവിധ്യങ്ങളെ ഉൾകൊള്ളത്ത മണ്ഡല പുനർ നിർണയം നീതിപൂർവ്വം ആകില്ല. മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകൾ കാര്യമായി കുറയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്