പത്തനംതിട്ട: ഹിന്ദുക്കള്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കരുതെന്നും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പത്തനംതിട്ടയില്‍ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.
പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഹിന്ദുക്കള്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ ധരിക്കരുത്. പാരമ്പര്യ ഭക്ഷണം കഴിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആളുകളില്‍ സ്വാര്‍ഥതയും വെറുപ്പും ഉണ്ടാവുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. ഹിന്ദു മതം സമത്വത്തിന്റെ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ധര്‍മമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനം. എല്ലാവരും ധര്‍മം അനുഷ്ഠിക്കണം. എല്ലാ കുടുംബങ്ങളിലും അംഗങ്ങളെല്ലാം ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നിലവിലുള്ള ജീവിത രീതി തങ്ങളുടെ പാരമ്പര്യത്തിന് നിരക്കുന്നതാണോയെന്ന് ആലോചിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നു. ഹിന്ദുവെന്ന നിലയില്‍ തങ്ങള്‍ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും താത്പര്യമുള്ള രീതിയില്‍ സംസാരിക്കുകയും ചെയ്യും. നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷിലും ബംഗാളിയിലും ചിലപ്പോള്‍ ഹിന്ദിയിലും എതിര്‍ക്കുമെന്നും രോഹന്‍ മിത്ര എന്ന വ്യക്തി എക്സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്