മുംബൈ: ലിംവിംഗ് ടുഗെദർ പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാൽക്കറിന്റെ പിതാവ് അന്തരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തേത്തുടർന്നാണ് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ അന്തരിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ശ്രദ്ധയുടെ കൊലപാതകം രാജ്യത്തെ തന്നെ ഞെട്ടിച്ചതായിരുന്നു. ശ്രദ്ധയുടെ ലിവിംഗ് ടുഗെദർ പങ്കാളി അഫ്താബ് പൂനവാല അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത്. 35ഓളം കഷ്ണങ്ങളാക്കി മുറിച്ച ശ്രദ്ധയുടെ മൃതദേഹം താമസ സ്ഥലത്തെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസത്തോളമാണ് അഫ്താബ് പൂനവാല സൂക്ഷിച്ചത്.
താനും മാസങ്ങൾക്ക് മുൻപ് മകൾക്ക് നീതി ലഭ്യമായ ശേഷം മാത്രമാണ് ചിതാഭസ്തം ഒഴുക്കുകയുള്ളൂവെന്ന് വികാസ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം മകളുടെ പേരിൽ വികാസ് ഒറു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. നിയമ സഹായം ലഭ്യമാക്കാൻ സാമ്പത്തിക പരാധീനത നേരിടുന്ന സ്ത്രീകളെ സഹായിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ശ്രദ്ധ വാൽക്കർ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. ഒടുവിൽ 59 വയസിൽ ശ്രദ്ധയ്ക്ക് നീതി ലഭിക്കുന്നതിന് മുൻപ് അദ്ദേഹം യാത്രയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്