ന്യൂഡല്‍ഹി: പരീക്ഷാ പേ ചര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യത്തെക്കുറിച്ച് ഡല്‍ഹിയിലെ സുന്ദര്‍ നഴ്സറിയിലെ വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം സംവദിച്ചത്. 'രോഗത്തിന്റെ അഭാവം കൊണ്ട് ഒരിക്കലും നമ്മള്‍ ആരോഗ്യവാന്മാരാണെന്ന് അര്‍ഥമാക്കുന്നില്ല. പോഷകം ഉറക്കത്തെയും ആശ്രയിച്ചിരിക്കുന്നു. വൈദ്യശാസ്ത്രവും ഉറക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാവരും രാവിലെ ഇളം സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പരീക്ഷ അടുക്കുമ്പോള്‍ സമ്മര്‍ദമല്ല ഉണ്ടാകേണ്ടതെന്നും മറിച്ച് പഠനത്തില്‍ ശ്രദ്ധയാണ് കേന്ദ്രീകരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് തോന്നുന്നതിന് പകരം അവരുടെ പാഷനുകള്‍ പര്യവേക്ഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. സമ്മര്‍ദം ഒഴിവാക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്