ബെംഗളൂരു: വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി 'മെറ്റ'യുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലെ കന്നഡ-ഇംഗ്ലീഷ് ഓട്ടോ ട്രാന്‍സലേഷന്‍ പൊട്ടത്തെറ്റാണെന്ന് കര്‍ണാടക സര്‍ക്കാര്‍.
വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നതിനാല്‍ കന്നഡ ഭാഷാവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ഓട്ടോ ട്രാന്‍സലേഷന്‍ നിര്‍ത്തിവെക്കണമെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ മെറ്റ അധികൃതര്‍ക്ക് അയച്ച ഇ-മെയിലില്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ കാണുന്നത് തര്‍ജ്ജമചെയ്യപ്പെട്ടതാണെന്ന് പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. ഔദ്യോഗികസന്ദേശം തെറ്റായി ജനങ്ങളിലെത്തുന്നത് വളരെ അപകടകരമാണെന്നും കത്തില്‍ വ്യക്തമാക്കി.
മെറ്റയോട് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്