തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം

JULY 17, 2025, 3:32 AM

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി എട്ടാം തവണയും മധ്യപ്രദേശിലെ ഇന്‍ഡോറിന്. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഇന്‍ഡോര്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാമതെത്തിയത്. ഒരു കാലത്ത് എലിപ്പനി മരണങ്ങളുടെ മേല്‍ കുപ്രസിദ്ധിയാര്‍ജിച്ച ഗുജറാത്തിലെ സൂറത്ത് വൃത്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തി. നവി മുംബൈ, വിജയവാഡ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

നഗരങ്ങള്‍ക്ക് സ്വച്ഛ് സര്‍വേക്ഷന്‍ 2024-25 അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡെല്‍ഹിയില്‍ സമ്മാനിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് സ്വച്ഛ് ഭാരത് മിഷന് കീഴില്‍ സര്‍വേ നടത്തി വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്തുന്നത്. ഇത്തവണ രാജ്യത്തെ 4600 നഗരങ്ങളില്‍ ഇതിനായി പരിശോധന നടത്തി. 3000 ഉദ്യോഗസ്ഥരാണ് 45 ദിവസം കൊണ്ട് സര്‍വേ നടത്തിയത്. ലോകത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായാണ് ഇത് അറിയപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam