വാരണാസി: അലിഗഡ് സര്‍വകലാശായില്‍ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ബിരിയാണി ഉള്‍പ്പെടുത്തിയ സംഭവം വിവാദത്തില്‍. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ സര്‍ ഷാ സുലൈമാന്‍ ഹാളില്‍ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി വിളമ്പാനുള്ള നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
യൂണിവേഴ്സിറ്റിലെ ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസിന് പിന്നിലെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ആരോപണം. രണ്ട് അംഗീകൃത വ്യക്തികള്‍ നല്‍കിയതായി കരുതപ്പെടുന്ന നോട്ടീസിലാണ് വിവാദം കൊഴുക്കുന്നത്. 'ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ചിക്കന്‍ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നല്‍കും' എന്നായിരുന്നു നോട്ടീസില്‍ അറിയിച്ചത്.
സംഭവത്തിന് പിന്നാലെ സര്‍വകലാശാല ക്യാമ്പസിന് ഉള്ളില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.പിന്നാലെ നോട്ടീസിലെ ഉള്ളടക്കം വെറുമൊരു ടൈപ്പിങ് പിശകാണെന്ന വിശദീകരണം നല്‍കി അധികൃതര്‍ രംഗത്തെത്തി. ഉത്തരവാദികള്‍ ആയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും സര്‍വകലാശാല അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്