ആമസോണിൽ നിന്നും 39,900 -ത്തിന്റെ ക്യാമറ ഓർഡർ ചെയ്ത യുവാവിന് വന്നത് കാലിപ്പെട്ടി; കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ 

FEBRUARY 9, 2025, 10:27 PM

ഇന്ന് ഓൺലൈനിലൂടെ ആണ് നാം സാധനങ്ങൾ വാങ്ങിക്കാറ്. അത് ഒരു പുതിയ കാര്യം അല്ല. എന്നാൽ പലപ്പോഴും ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ നാം പറ്റിക്കപെടുന്നതും പതിവായിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ആമസോണിൽ നിന്നും 39,900 -ത്തിന്റെ ക്യാമറ ഓർഡർ ചെയ്ത യുവാവിന് വന്നത് കാലിപ്പെട്ടിയാണ് എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. യുവാവ് തന്നെയാണ് എക്സിൽ (ട്വിറ്ററിൽ) തനിക്കുണ്ടായ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. ശുഭം 2.0 എന്ന യൂസറാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

'ഇനി ഒരിക്കലും ആമസോണിൽ നിന്നും താൻ ഓർഡർ ചെയ്യില്ല' എന്നും പറഞ്ഞാണ് ശുഭം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിനൊപ്പം വിവിധ ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. 39,990 വില വരുന്ന GoPro Hero 13 Special Bundle, 999 രൂപ വില വരുന്ന Syvro S11 tripod, 2812 രൂപ വില വരുന്ന Telesen ND Filters എന്നിവയാണ് യുവാവ് ആമസോണിൽ ഓർഡർ ചെയ്തത്. ഈ മൂന്ന് സാധനങ്ങളും ഒരുമിച്ച് ഷിപ്പ് ചെയ്തതായിട്ടാണ് യുവാവിന് സന്ദേശം ലഭിച്ചത്.

vachakam
vachakam
vachakam

എന്നാൽ, പാക്കേജ് എത്തിയപ്പോൾ ​ഏറ്റവും വിലയുള്ള GoPro അതിൽ ഇല്ലായിരുന്നു. ഇതിന് പിന്നാലെ ശുഭം ആമസോണിൻ്റെ കസ്റ്റമർ കെയറിൽ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. 2025 ഫെബ്രുവരി 4 -നകം പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് അറിയിച്ചത്. വീണ്ടും ഒരിക്കൽ കൂടി അന്വേഷിച്ചപ്പോൾ അതിലൊന്നും ചെയ്യാനാവില്ല എന്നായിരുന്നത്രെ പ്രതികരണം. ഇത് കൂടാതെ, പ്രോഡക്ടിന്റെ പാക്കിം​ഗ് ശരിയായിരുന്നില്ലെന്നും അതിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ശുഭം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, പാഴ്സലിലെ സ്റ്റിക്കറിൽ ഭാരം അടയാളപ്പെടുത്തിയിരിക്കുന്നത് 1.28 കിലോഗ്രാം എന്നാണ്. എന്നാൽ, പാഴ്സൽ കിട്ടി നോക്കിയപ്പോൾ അതിൻ്റെ ഭാരം 650 ഗ്രാം മാത്രമായിരുന്നു. പാക്കേജിൽ നിന്നും GoPro കാണാതായതെങ്ങനെയാണ് എന്നാണ് ശുഭം ചോദിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam