ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് എന്‍. ബിരേന്‍ സിങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിരേന്‍ സിങ് രാജി വച്ചത്. ഗവര്‍ണറെ കണ്ട് അദേഹം രാജിക്കത്ത് കൈമാറി.
നാളെ ബജറ്റ് സമ്മേളനം തുടങ്ങാനും കോണ്‍ഗ്രസ് നാളെ സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ഇരിക്കെയുമാണ് ബിരേന്‍ സിങിന്റെ രാജി. മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദേഹം ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കി. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് രാജി കത്ത് സമര്‍പ്പിച്ചു.
സംസ്ഥാന ബിജെപി പ്രസിഡന്റ് എ ശാരദ, ബിജെപിയുടെ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, 19 എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പമാണ് അദേഹം രാജ് ഭവനിലെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിന് മുകളിലായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.
കലാപം രൂക്ഷമായ സാഹചര്യത്തില്‍ തന്നെ അദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ശക്തമായ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്