ഡെറാഡൂൺ: നിർമ്മാതാക്കളായ ദമ്പതികൾ തന്റെ നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്കിന്‍റെ മകൾ ആരുഷി നിഷാങ്ക് രംഗത്ത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമാതാക്കളായ മാൻസിയും വരുൺ ബഗ്‌ലയും വഞ്ചിച്ചുവെന്നാണ് ആരുഷിയുടെ ആരോപണം.
പരാതിയിൽ നിർതാക്കൾക്കെതിരെ വഞ്ചന, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിക്രാന്ത് മസിയും ഷനയ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന 'ആൻഖോൻ കി ഗുസ്തഖിയാൻ' എന്ന സിനിമക്ക് വേണ്ടിയാണ് നടിയും നിർമാതാവുമായ ആരുഷി നാലു കോടി നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം.
സിനിമയിൽ ഒരു പ്രധാന വേഷം നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ അഞ്ച് കോടി രൂപ നിക്ഷേപിക്കാനാണ് നിർമാതാക്കൾ ആവശ്യപ്പെട്ടത്. പ്രധാന വേഷം മാത്രമല്ല, ലാഭവിഹിതത്തിന്‍റെ 20 ശതമാനവും നൽകാമെന്ന് പറഞ്ഞു എന്നും വേഷത്തിൽ അതൃപ്തിയുണ്ടെങ്കിൽ 15 ശതമാനം പലിശ സഹിതം പണം തിരികെ നൽകാമെന്നും നിർമാതാക്കൾ ഉറപ്പു നൽകി എന്നും പരാതിയിൽ ആരുഷി വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്