കലബുറഗി: ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിലായതായി റിപ്പോർട്ട്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം ഉണ്ടായത്. വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം.
കൽബുറഗിയിലെ ഗാസിപുർ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയിൽ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് ഉമാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മുപ്പത് വർഷം മുൻപാണ് ഉമാദേവിയും ഗാസിപൂർ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച് വിവാഹിതരായത്. അടുത്തിടെയായി ഭർത്താവിന് തന്നോട് താൽപര്യമില്ലെന്ന് ഇവർക്ക് തോന്നിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിന് വീട്ടിലെ ജോലിക്കാരിയുമായി ബന്ധം ഉണ്ടെന്നും സംശയം തോന്നി. ഇതിജ് പിന്നാലെ ആണ് വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹർ, സുനിൽ എന്നിവർക്ക് ക്വട്ടേഷൻ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്