മഹാകുംഭ മേളയിൽ പങ്കെടുത്ത വിശ്വാസികളുമായി മടങ്ങിയ വാഹനം ട്രെക്കുമായി കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള വിശ്വാസികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
ഉത്തർപ്രദേശിലെ ദർണാഖർ ഗ്രാമത്തിൽവെച്ചാണ് അപകടമുണ്ടായത്. 30കാരിയായ ലക്ഷ്മി ഭായി, 37കാരനായ അനിൽ പ്രധാൻ, 58 കാരനായ താക്കൂർ റാം യാദവ്, 56കാരനായ രുക്മണി യാദവ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ബഹാമണി കമ്യൂണിറ്റി സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ളവരെ ഇതിനോടകം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന എസ് യു വി മിനി ട്രെക്കുമായാണ് കൂട്ടിയിടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്