ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് സൂചന. ഗവര്‍ണര്‍ അജയ് ഭല്ല ഇന്ന് ഡല്‍ഹിയിലെത്തും. തിരഞ്ഞടുപ്പിന് തയായരാണെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് അറിയിച്ചു. അവിശ്വാസ പ്രമേയം നീക്കത്തിന് പിന്നാലെയാണ് രാജിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെയും ഭരണപക്ഷ കുക്കി എംഎല്‍എമാരുടെയും നിരന്തരമായ ആവശ്യത്തിന് പിന്നാലെയാണ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ എന്‍. ബീരേന്‍ സിങ് തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബി.ജെ.പി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണറായ അജയ് ഭല്ലക്ക് രാജിക്കത്ത് കൈമാറിയത്. ഇന്ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു രാജി നീക്കം.
ഇന്നലെ ചാര്‍ട്ടേഡ് വിമാനത്തില്‍ എന്‍. ബിരേന്‍ സിങും സംഘവും ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. സ്വീകരിക്കേണ്ട നിലപാടും തുടര്‍ നീക്കങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ് രാജിയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം ബിരേന്‍ സിങ് വിളിച്ച ഭരണ പക്ഷ എംഎല്‍എമാരുടെ യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തിരുന്നില്ല. ഇത് പാര്‍ട്ടിയുടെ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
ഇന്ന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇതിനെ ഭരണപക്ഷ എംഎല്‍എമാര്‍ പിന്തുണക്കുമെന്ന് ഭയന്നാണ് തിടുക്കപെട്ട് രാജിവെച്ചത്. രണ്ട് വര്‍ഷത്തോളമായിട്ടും സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്ത ബിരേന്‍ സിംഗിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. കൂടാതെ സര്‍ക്കാരിനുള്ള പിന്തുണ എന്‍പിപിയും ജെഡിയുവും പിന്‍വലിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്