കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; ആറ് മരണം; 53 പേര്‍ ചികിത്സയില്‍

JULY 5, 2024, 6:15 AM

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭക്ഷ്യ വിഷബാധയേറ്റ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഇന്‍ഡോറിലെ ശ്രീ യുഗപുരുഷ് ധാം ബൗദ്ധിക് വികാസ് കേന്ദ്രയിലാണ് ഭക്ഷ്യ വിഷബാധയേറ്റ് മരണം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53 ആയി ഉയര്‍ന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്‍ഡോറിലെ ചാച്ചാനെഹ്റു സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ എല്ലാവരും ചികിത്സ തേടിയിരിക്കുന്നത്. ഇവരില്‍ 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തതായിട്ടാണ് വിവരം.

സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ട്‌സ് അയച്ചിട്ടുണ്ടെന്നും ഇന്‍ഡോര്‍ കളക്ടര്‍ ആശിഷ് സിംഗ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam