ഹത്രാസ് ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഭോലെ ബാബ; ഒരു സംഘം ആളുകള്‍ വിഷം തളിച്ചെന്ന് ആരോപണം

JULY 7, 2024, 4:30 PM

ലക്‌നൗ: മതപരമായ ചടങ്ങിനിടെ 15-16 പേരടങ്ങുന്ന സംഘം വിഷം തളിച്ചതിനാലാണ് ഹത്രാസില്‍ ദുരന്തം ഉണ്ടായതെന്ന് മതപ്രഭാഷകനായ ഭോലെ ബാബയുടെ അഭിഭാഷകന്‍ എ പി സിംഗ് അവകാശപ്പെട്ടു. തിക്കും തിരക്കും സൃഷ്ടിച്ച ശേഷം ഗൂഢാലോചന നടത്തിയ സംഘം സ്ഥലം വിട്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപ്രഭാഷകനായ ഭോലെ ബാബയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ചിരുന്നു. സംഭവം ആസൂത്രിതമാണെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

ചില അജ്ഞാത വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. 10-12 പേര്‍ വിഷം തളിച്ചു. ശ്വാസതടസ്സം മൂലം സ്ത്രീകള്‍ വീണു മരിച്ചെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ബാബയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

പരമാവധി 80,000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കാണ് സംഘാടകര്‍ അനുമതി നേടിയത്. എന്നാല്‍ 2.5 ലക്ഷത്തിലധികം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഭോലെ ബാബയുടെ അനുയായികള്‍ അദ്ദേഹം നടന്ന വഴിയില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ ഓടിയെത്തിയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് പൊലീസ് എഫ്‌ഐആര്‍. 

മുഖ്യപ്രതിയായ ദേവപ്രകാശ് മധുകര്‍ കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നില്‍ കീഴടങ്ങിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam