ദളിത് യുവതിക്ക് നേരേ ആക്രമണം; സിപിഐഎം പ്രവർത്തകനും സഹോദരനും ആക്രമിച്ചെന്ന് യുവതി

JULY 7, 2024, 10:43 PM

ചേർത്തല: പട്ടാപ്പകൽ ദളിത് യുവതിക്ക് നേരേ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനുമാണ് ആക്രമിച്ചതെന്നാണ് യുവതി പറയുന്നത്. രേഖാമൂലം പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇന്ന് രാവിലെ 11 മണിക്കാണ് ദളിത് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഏഴ് മണിക്ക് നിലാവിന്റെ സഹോദരങ്ങളെ ആക്രമിച്ചിരുന്നു. തിരിച്ചും ആക്രമിച്ചെന്ന് ഷൈജു ആരോപിച്ചിരുന്നു. തുടർന്ന് രണ്ട് കൂട്ടരും ഇന്ന് രാവിലെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിരികെ മടങ്ങിപ്പോകുന്നതിനിടെ ഷൈജുവും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നിലാവിന്റെ സഹോദരങ്ങളെ ആക്രമിക്കുന്നത്. ഇത് തടയാനെത്തിയപ്പോഴാണ് 19കാരിയായ നിലാവിനെയും ഇവർ ക്രൂരമായി മർദിച്ചത്. 

തൈക്കാട്ടുശേരി-ചേർത്തല റോ‍ഡിൽ‌ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട‍ ജില്ലാ പൊലീസ് മേധാവി ചേർത്തല ഡിവൈഎസ്പിയോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ  ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam