വഴി ചോദിച്ചെത്തി പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

JULY 7, 2024, 8:07 PM

ആലപ്പുഴ: പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

കായംകുളം നടക്കാവ് ചാങ്കൂർ പടീറ്റതിൽ വീട്ടിൽ മധുസൂദനനനെ (മനു-36) യാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു സംഭവം.

വീടിന് സമീപത്തുള്ള റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് ബൈക്കിൽ എത്തിയ പ്രതി മാവേലിക്കരക്ക് പോകാനുള്ള വഴിചോദിക്കുകയും വഴിപറഞ്ഞു കൊടുത്ത പെൺകുട്ടിയുടെ നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

vachakam
vachakam
vachakam

കായംകുളം എരുവയിൽ ബാർബർ ഷോപ്പ് നടത്തുന്ന മധുസൂദനൻ കരീലക്കുളങ്ങര, കനകക്കുന്ന് പോലീസ് സ്റ്റേഷൻ പരിധികളിലും സാമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam