തുമ്പയിലെ ബോംബേറ്; ഒരാള്‍ പിടിയില്‍

JULY 7, 2024, 9:29 PM

തിരുവനന്തപുരം: തുമ്പ  നെഹ്റു ജംഗ്ഷനില്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്.

തുമ്പ  നെഹ്റു ജംഗ്ഷന് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ അഖില്‍, വിവേക് എന്നിവർക്ക് പരിക്കേറ്റിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്.

രണ്ട് ബോംബുകളില്‍ ഒരെണ്ണം അഖിലന്‍റെ കൈയിലാണ് പതിച്ചത്. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനല്‍ കേസകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കാപ്പ കേസില്‍ തടവ് കഴിഞ്ഞ് അഖില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്

vachakam
vachakam
vachakam

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരയെും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam