ഹൈദരാബാദ്: എക്സൈസിന് രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിൽ ഹൈദരാബാദിൽ ഡോക്ടറുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ആറ് തരം മയക്കുമരുന്നുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മുഷിരാബാദിലുള്ള ഡോക്ടർ ജോൺ പോളിന്റെ വസതിയിൽ ആയിരുന്നു റെയ്ഡ്.
ഇതിനെ തുടർന്ന് ജോൺപോളിനെ തെലങ്കാന എക്സൈസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികൾ എന്ന് സംശയിക്കുന്ന മൂന്നുപേർ ഒളിവിലാണ് എന്നാണ് പുറത്തു വരുന്ന വിവരം. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ജോൺപോൾ, മയക്കുമരുന്ന് വാങ്ങിക്കാൻ പണം കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയുടെ ഭാഗമായതെന്ന് എക്സൈസ് പറയുന്നു. സുഹൃത്തുക്കളായ പ്രമോദ്, സന്ദീപ്, ശരത് എന്നിവരുടെ സഹായത്തോടെയാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
